കോട്ടയം: കോട്ടയം വൈഎംസിഎ സംഘടിപ്പിക്കുന്ന ബോയ്സോൺ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പതിനൊന്നാമത് അഖില കേരള ഓപ്പൺ പ്രൈസ് മണി സ്നൂക്കർ ടൂർണമെന്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു.
വൈഎംസിഎ വൈസ് പ്രസിഡന്റ് ജോർജ് തോമസ് കുരിയൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ ദിബു ഫിലിപ്പ്, ട്രഷറർ അനീഷ് പുന്നൻ പീറ്റർ, ജനറൽ സെക്രട്ടറി ഷൈജു വർഗീസ്, ബില്ലിയാർഡ്സ് ക്ലബ് സെക്രട്ടറി ജോബി ജെയ്ക്ക് ജോർജ്, ടൂർണമെന്റ് കൺവീനർമാരായ മുഹമ്മദ് അലി, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ടൂർണമെന്റ് ഞായറാഴ്ച (11/10/26)സമാപിക്കും.